പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
സുബീൻ ഗാർഗിന്റെ മരണത്തിൽ നിലവിൽ സംശയനിഴലിലുള്ള മാനേജരേയും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സിദ്ധാർത്ഥ ശർമ്മ
വർഷങ്ങളായി സുബീന്റെ മാനേജറായി പ്രവർത്തിക്കുന്നയാളാണ്. ഗുരുഗ്രാമിൽ നിന്നാണ് സിദ്ധാർത്ഥനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് സുബിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗുവാഹത്തിയിൽ എത്തിച്ച ഇരുവരെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി. ശേഷം ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രണ്ടു പേരുടെയും വീടുകളിൽ അന്വേഷണ സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. അസം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടുപേർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിംഗപ്പൂരിൽ തുടരുന്നുണ്ട്. കഴിഞ്ഞമാസം 19നാണ് സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ ഗായകൻ സുബീൻ ഗാർഗിന് മരണം സംഭവിച്ചത്.
