Sunday, March 29, 2026

സ്കൂളിൽ വൈകി എത്തിയ ആറാം ക്ലാസുകാരിക്ക് 100 സിറ്റ് അപ്പുകൾ!; ശിക്ഷ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മരണം

Date:

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി 100 സിറ്റ്-അപ്പുകൾ നടത്താൻ നിർബ്ബന്ധിതയായ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്. വസായിലെ സതിവാലിയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ദാരുണ മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ മരിച്ചത്.

നവംബർ 8 ന് സ്കൂളിൽ വൈകി എത്തിയതിന് പെൺകുട്ടിയേയും മറ്റ് നാല് വിദ്യാർത്ഥികളെയും 100 സിറ്റ്-അപ്പുകൾ വീതം നടത്താൻ നിർബന്ധിച്ചതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അംഗങ്ങൾ ആരോപിച്ചു. “മനുഷ്യത്വരഹിതമായ ശിക്ഷ” മൂലമാണ് തന്റെ മകൾ മരിച്ചതെന്ന് ഇരയുടെ അമ്മ ആരോപിച്ചു. സ്കൂൾ ബാഗ് പുറകിൽ കെട്ടിവച്ച് അദ്ധ്യാപിക തന്നെക്കൊണ്ട് സിറ്റ്-അപ്പുകൾ ചെയ്യിപ്പിച്ചതായി മകൾ പറഞ്ഞായി അമ്മ അവകാശപ്പെട്ടു. ശിക്ഷയ്ക്ക് തൊട്ടുപിന്നാലെ മകൾക്ക് കടുത്ത കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടതായും എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. 

നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെയാണ് ശിക്ഷയ്ക്ക് വിധേയമാക്കിയെതെന്ന് വസായിൽ നിന്നുള്ള എംഎൻഎസ് നേതാവ് സച്ചിൻ മോർ പറഞ്ഞു.
മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പാണ്ഡുരംഗ് ഗലാംഗെ സ്ഥിരീകരിച്ചു. ഇതുവരെ പോലീസ് പരാതിയൊന്നും ഫയൽ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...