തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിരയായ യുവതി. കഴിഞ്ഞ ദിവസം പുറത്തു വന്ന ശബ്ദരേഖയ്ക്ക് പിന്നാലെയാണ് യുവതി പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.
ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയത്. ‘കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് വന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് അറിയുന്നത്.
പരാതി ഇല്ലെന്ന വാദം ഉന്നയിച്ചായിരുന്നു ഇതുവരെ
രാഹുൽ മാങ്കൂട്ടത്തലിനെ കോൺഗ്രസ് പ്രതിരോധം തീർത്തിരുന്നത്. പരാതി ലഭിച്ച സ്ഥിതിക്ക് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ ഇനി നിർണ്ണായകമാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് ഉ കടക്കാനാണ് സാദ്ധ്യത.
