ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചതിൽ ജയയ്ക്ക് പുറമെ മറ്റൊരു സ്ത്രീയും

Date:

ആലപ്പുഴ : ചേര്‍ത്തല തിരോധാന കേസില്‍ ബിന്ദു പത്മനാഭന്റെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ച കടക്കരപ്പള്ളി സ്വദേശിയായ ജയയ്ക്ക് പുറമെ മറ്റൊരു സ്ത്രീക്കും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ജയയ്ക്ക് പകരം രജിസ്ട്രേഷന്‍ ഓഫീസില്‍ ഒപ്പിട്ടത് റുക്സാന എന്ന മറ്റൊരു സ്ത്രീയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ  സഹായിച്ചതിന് ഇരുവർക്കും വാഗ്ദാനം ചെയ്ത തുക സെബാസ്റ്റ്യന്‍ നല്‍കാതിരുന്നതിനെതുടര്‍ന്ന് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം നടത്തിയായിരുന്നു ഇടപ്പള്ളിയിലെ സ്ഥലം വില്‍പ്പന നടത്തിയത്. ജയയ്ക്ക് ബിന്ദുവിന്റെ പേരില്‍ വ്യാജ എസ്എസ്എല്‍സി ബുക്കും ലൈസന്‍സുമടക്കം തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്.  രജിസ്ട്രേഷന്‍ ചെയ്യുന്ന സമയത്ത് സെബാസ്റ്റ്യനും ജയയ്ക്കുമൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നതായി പലരും വ്യക്തമാക്കിയിരുന്നു. അത് റുക്സാനയാണ് എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. റുക്സാനയ്ക്ക് ഇവരുമായുള്ള ബന്ധമെന്താണ് എന്ന് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ആലപ്പുഴ ക്രൈംബ്രാഞ്ചിൻ്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...