Monday, January 26, 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് ; ‘തൻ്റെ അസാന്നിദ്ധ്യം രാഹുൽ അവസരമാക്കി’, കുടുംബ ജീവിതം തകർത്തുവെന്നും പരാതി

Date:

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് ആരോപിച്ച് പരാതിക്കാരിയുടെ ഭർത്താവ്  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്.

തൻ്റെ അസാന്നിദ്ധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിദ്ധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രെയിൻ വൈകി, പരീക്ഷ എഴുതാൻ കഴിഞ്ഞില്ല ; വിദ്യാർത്ഥിനിക്ക് 9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി റെയിൽവെ

ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ  പ്രവേശന പരീക്ഷയെഴുതാൻ...

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണി

ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി...

റിപ്പബ്ലിക് ദിന പരേഡിൽ ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ പ്രദർശിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തലസ്ഥാനത്തെ കർത്തവ്യ...

വിഎസിന്‍റെ പത്മവിഭൂഷൺ:   പുരസ്കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ അരുൺ കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത്...