Saturday, March 7, 2026

മയക്കുമരുന്ന് കച്ചവടം :  ഡോക്ടറും മെഡിക്കൽ വിദ്യാർത്ഥിയും ഉൾപ്പെടെ 7 പേർ പിടിയിൽ

Date:

തിരുവനന്തപുരം : ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴു പേർ MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വാടകവീട്ടിൽ നിന്നും പിടിയിലാകുമ്പോൾ ഇവരിൽ നിന്നും നാല് ഗ്രാം MDMAയും ഒരു ഗ്രാം കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.

കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായവർ.

കഴിഞ്ഞ ദിവസം രാത്രി ഇവരെ പിടികൂടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പോലീസ് ജീപ്പിൽ കാറിടിപ്പിച്ച് രക്ഷപെടുകയായിരുന്നു. പിന്നീട് ഇവർ വാടകവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുദ്ധം കൊടുംമ്പിരി കൊണ്ടു ; ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക

വാഷിങ്ടൺ : ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആയുധ...

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക ഇസ്രായേൽ ആക്രമണം; ഭീകര സംഘടനകൾക്ക് മുന്നറിയിപ്പ്

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ  വെള്ളിയാഴ്ചയും വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള...

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ

കൊച്ചി : അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ...