Friday, January 16, 2026

അതിജീവിതയെ വെറുതെ വിടാൻ ഭാവമില്ല, ചാറ്റ് പ്രസിദ്ധപ്പെടുത്തി അധിക്ഷേപം; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്

Date:

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടത്തിൽ അധിഷേപിച്ചതിന് രാഹുലിൻ്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പൊലീസ്. . അതിജീവിതയുടെ ചാറ്റ് ഉൾപ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചു എന്നതാണ് കേസിനാധാരം

ചില കാര്യങ്ങൾ പറയാനുണ്ടെന്നും ഫ്ലാറ്റിൽ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാൻ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുൽ ആണെന്നും ഫെനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞദിവസവും രാഹുലിനെ ന്യായീകരിച്ച് ഫെനി നൈനാൻ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച ചില സ്‌ക്രീൻഷോട്ടുകളും പങ്കുവെച്ചത്. 2024-ൽ രാഹുൽ ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന പരാതിക്കാരി, 2025 ഒക്ടോബറിൽ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു എന്നാണ് ഫെനിയുടെ വാദം.

ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.
തുടർന്ന് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊൾ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി.
നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോരാ സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു.
2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ ” I prefer his flat , safe place, night aayalum kuzhappamilla” എന്നു അവർ പറഞ്ഞതിൻ്റെ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാൻ പറഞ്ഞത്.
2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ് ? എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
NB: സ്ക്രീൻ ഷോട്ടുകളിലോ, എഴുത്തിലോ കേസിലെ പരാതിക്കാരി(അതിജീവിത)യുടെ പേരോ, ചിത്രമോ, മേൽവിലാസമോ, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജോ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ലാത്തതാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...

ട്രംപിന് ലഭിച്ചു ‘നൊബേൽ’! ; തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറി വെനസ്വേലൻ നേതാവ് മച്ചാഡോ

വാഷിങ്ടൺ : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

ശബരിമല ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: സന്നിധാനത്തും ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന

പത്തനംതിട്ട : ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ വിജിലൻസ്...