Thursday, January 8, 2026

ശബരിമല സ്വർണ്ണക്കവർച്ച : എ പദ്മകുമാറിന് ജാമ്യമില്ല ; ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് കാലാവധിയും നീട്ടി

Date:

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കവർച്ചാക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് കാലാവധിയും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
മുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും വീണ്ടും ജാമ്യാപേക്ഷ നൽകി. രണ്ടു കേസുകളിലും നൽകിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

എ പത്മകുമാർ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തൽ. അതുകൊണ്ട് നിലവിൽ ജാമ്യം നൽകിയാൽ കേസിന് തിരിച്ചടിയാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. തട്ടിപ്പിനായി മിനുട്സിൽ എ പത്മകുമാർ ബോധപൂർവ്വം തിരുത്തൽ വരുത്തുകയായിരുന്നുവെന്നാണ് എസ് ഐ ടി കോടതിയിൽ വ്യക്തമാക്കിയത്. സ്വർണ്ണപ്പാളികൾ കൊടുത്തു വിടാൻ തന്ത്രി അനുമതി നൽകിയെന്ന എ പത്മകുമാറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജൂഡിഷ്യൽ കസ്റ്റഡിയിലുള്ളവർ കസ്റ്റഡിയിൽ തുടരട്ടെയെന്നാണ് കോടതിയുടെ നിലപാട്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധനാഫലം നാളെ ലഭിക്കും. ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനനിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണം ശബരിമലയിലേത് തന്നെ എന്ന സ്ഥിരീകരണമാണ് വ്യക്തമാകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...

ഇന്ത്യക്ക് നികുതി 500% ആക്കാൻ യുഎസ് ; ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി ട്രംപ്

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ...

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ചാനൽ ചർച്ചകളിൽ ഇടത് സഹയാത്രികനായി അവതരിപ്പിക്കപ്പെട്ട റെജി ലൂക്കോസ്...

മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മണിപ്പൂർ

മണിപ്പൂർ : മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത...