തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിനെ തുടർന്ന് ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന 23 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
യുവതി കെപിസിസിക്ക് ഇ-മെയിൽ വഴി നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇതോടൊപ്പം തന്നെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും യുവതി പരാതി നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. മൃഗീയമായ പീഡനത്തിന് ഇരയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തിൻ നിന്ന് പിന്മാറിയതായും പരാതിയിലുണ്ട്. തന്റെ അധികാര പദവി ദുരുപയോഗം ചെയ്യുന്ന ഒരു ലൈംഗിക വേട്ടക്കാരനാണ് ഇയാളെന്നും യുവതി രൂക്ഷമായ ഭാഷയിൽ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തുന്നു.
രാഹുൽ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി തനിക്ക് സന്ദേശം അയച്ചിരുന്നു. ആവർത്തിച്ചുള്ള വിവാഹാലോചനകൾക്ക് ശേഷം അവർ ഇക്കാര്യം തന്റെ കുടുംബത്തോട് പറഞ്ഞു, അവർ ആദ്യം വിമുഖത കാണിച്ചു. അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ശേഷം, കുടുംബം മുന്നോട്ട് പോകാൻ അനുമതി നൽകി. “
കുടുംബത്തെ കാണുന്നതിന് മുമ്പ് തന്നെ നേരിട്ട് കാണാൻ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. തന്റെ പ്രതിഷേധം വകവയ്ക്കാതെ ഒരു ഹോം സ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അവർ ആരോപിക്കുന്നത്. രാഹുലിൻ്റെ ആക്രമണത്തിൽ പരിക്കേറ്റതായും അവർ പറയുന്നു
