Tuesday, April 7, 2026

ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ, പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയെന്ന്  മുന്നറിയിപ്പ്

Date:

ന്യൂഡൽഹി : സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച. ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ് ആണ് വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലെ ഹാക്കർമാരുടെ കൂട്ടായ്മകളിൽ (ഫോറം) പ്രചരിക്കുകയാണെന്നും വ്യക്തമാക്കുന്നു.

ഉപഭോക്താക്കളുടെ യൂസർ നെയിം, പൂർണ്ണമായ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പറുകൾ, ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോർന്നതെന്ന് മാൽവെയർബൈറ്റ്‌സ് പറയുന്നു. സൈബർ ആൾമാറാട്ടം, ഫിഷിങ് ക്യാമ്പയിൻ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനാണ് കൂടുതൽ സാദ്ധ്യതയെന്നും മാൽവെയർബൈറ്റ്‌സ് അറിയിയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...

ബിജെപിക്കൊപ്പം പോയതിൽ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറി തുടരുന്നു; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നിങ്ങവെ ട്വന്റി ട്വന്റിയിൽ...