Wednesday, September 23, 2026

പാലായിൽ ജോസ് കെ മാണി; 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

Date:

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജകമണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും. എൽഡിഎഫിന്റെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം) 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ജോസ് കെ മാണി യുഡിഎഫ് നേതാവും സിറ്റിംഗ് എംഎൽഎയുമായ മാണി സി കാപ്പനെയും ബിജെപി നേതാവ് ഷോൺ ജോർജിനേയും നേരിടും. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നിയിൽ പ്രമോദ് നാരായൺ എന്നിവരുൾപ്പെടെ എല്ലാ എംഎൽഎമാരെയും കേരള കോൺഗ്രസ് (എം) നിലനിർത്തി.

ചാലക്കുടിയിൽ മത്സരിക്കുന്നത് കോൺഗ്രസ് കൗൺസിലർ ബിജു ചിറയത്ത് ആണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ബിജു ചിറയത്ത് കോൺഗ്രസിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നത്. തൊടുപുഴയിൽ സിറിയക് ചാഴിക്കാടൻ, പിറവത്ത് സാബു കെ ജേക്കബ്, ഇരിക്കൂരിൽ മാത്യു കുന്നപ്പിള്ളി, കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി, പെരുമ്പാവൂരിൽ ബേസിൽ പോൾ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കലാസൂര്യന് വിട; സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...