‘ഓണം ഹിന്ദുക്കളുടെ ഉത്സവം, ആഘോഷത്തില്‍ മുസ്ലീം കുട്ടികള്‍ പങ്കെടുക്കരുത്’; വിദ്വേഷ ഓഡിയോ സന്ദേശമയച്ച  അദ്ധ്യാപികക്ക് സസ്പെൻഷൻ

Date:

കുന്ദംകുളം : ഓണാഘോഷവുമായി ബന്ധപ്പെടുത്തിയുള്ള വർഗ്ഗീയ പരാമർശത്തിൽ അദ്ധ്യാപികക്ക് സസ്പെൻഷൻ. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സ്കൂൾ മാനേജ്മെൻറിന്റെ നടപടി. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ ഒരു അദ്ധ്യാപികയിൽ നിന്നാണ് വർഗ്ഗീയ പരാമർശം ഉണ്ടായത്.

സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയിലാണ് അദ്ധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അദ്ധ്യാപികക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ശബ്ദ സന്ദേശം അദ്ധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നുമാണ് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം

ഓണവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഹിന്ദുക്കളുടേതായതിനാല്‍ അതിനെ മുസ്ലീം വിഭാഗത്തിലുള്ളവര്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് വിദ്വേഷ സന്ദേശത്തില്‍ അദ്ധ്യാപിക പറയുന്നത്. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ധ്യാപികയുടെ ഉപദേശം. . അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...