Thursday, September 24, 2026

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

Date:

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി. ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് കാസർഗോഡ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. നേതൃത്വത്തിൻ്റെ ഏകപക്ഷിയമായ തീരുമാനത്തിനെതിരെ വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. സന്ദീപ് വാര്യരെ പിന്തുണക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. 

കേരള കോൺഗ്രസിൻ്റെ സീറ്റായിരുന്ന തൃക്കരിപ്പൂർ ഇത്തവണ കോൺഗ്രസ് തിരികെ വാങ്ങിയതാണ്. പകരം, കാഞ്ഞങ്ങാട് മണ്ഡലം കേരള കോൺഗ്രസിന് നൽകി.  ലക്ഷ്യം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ തൃക്കരിപ്പൂർ സീറ്റിനായി രംഗത്തുണ്ടായിരുന്നവരാണ്. കൂടാതെ, ബാലകൃഷ്ണൻ പെരിയയെും തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ കെട്ടിയിറക്കിയതെന്നാണ് ഡിസിസിയുടെ ആക്ഷേപം.  .  ജില്ലയിൽനിന്നുള്ള ഒരു നേതാവിനെയല്ലാതെ മറ്റാരേയും പിന്തുണക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് അവശ്യം; ആന്റോ അഗസ്റ്റിൻ കോടതിയിൽ

കൊച്ചി : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്  ജില്ലാ...

കലാസൂര്യന് വിട; സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...