ടെലഗ്രാമിൽ സിനിമാനിരൂപണം നൽകിയാൽ പ്രതിഫലമെന്ന് വാഗ്ദാനം ; ഓൺലൈൻ തട്ടിപ്പിലൂടെ വനിതാ എൻജിനിയറിൽ നിന്ന് തട്ടിയത് 13 ലക്ഷം!

Date:

കല്പറ്റ: ടെലിഗ്രാം വഴി സിനിമാനിരൂപണം നൽകിയാൽ വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ഒഡിഷ സ്വദേശിയെ പിടികൂടി വയനാട് സൈബർ പോലീസ്. ഒഡിഷ സത്യഭാമപ്പുർ ഗോതഗ്രാം സ്വദേശി സുശീൽകുമാർ ഫാരിഡ (31) ആണ് അറസ്റ്റിലായത്. മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വേർ എൻജിനിയറിൽ നിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് സുശീൽകുമാർ ഫാരിഡയെ മുംബൈയിൽ നിന്ന് വയനാട് സൈബർ പോലീസ് പിടികൂടിയത്.

2024 മാർച്ചിലാണ് പരാതിക്കാരിയെ പ്രതികൾ ടെലിഗ്രാംവഴി ബന്ധപ്പെട്ടത്. ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയ പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (1930) വഴി പരാതി രജിസ്റ്റർചെയ്തു. തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബർ പോലീസ് മാസങ്ങൾനീണ്ട അന്വേഷണത്തിൽ ചെന്നൈ സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ മുരുകൻ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഒഡിഷക്കാരനായ സുശീൽ ഫാരിഡയെക്കുറിച്ചറിയുന്നത്. പ്രതി ചെന്നൈയിലെത്തി വ്യാജകമ്പനിയുടെപേരിൽ ചെറിയ തുകകൾ നൽകി ബാങ്ക് അക്കൗണ്ടുകൾ വാങ്ങിയെന്നും അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നെന്നും വിവരം ലഭിച്ചു. മുരുകന്റെ അക്കൗണ്ട് പണം കൊടുത്തുവാങ്ങിയാണ് പ്രതി സോഫ്റ്റ്‌വേർ എൻജിനിയറിൽ നിന്ന് പണം തട്ടിയെടുത്തത്. ഒഡിഷയിലേക്ക് തിരികെ പോയ പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. ഇയാൾ വീണ്ടും മുംബൈയിലെത്തിയപ്പോഴാണ് പിടികൂടിയത്.

ആഡംബര ഫ്ലാറ്റുകൾ നിറഞ്ഞ റോയൽ പാം എസ്റ്റേറ്റ് എന്ന സ്ഥലത്ത് ആഡംബര കാറായ ബിഎംഡബ്ല്യുവിൽ യാത്രചെയ്യവെയാണ് സുശീൽ പിടിയിലായത്. കാറും കാറിലുണ്ടായിരുന്ന നാലു ഫോണുകൾ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ വയനാട് ആർടി ഓഫീസിലെ എംവിഐ പത്മലാലിന്റെ സഹായവും പോലീസിന് നിർണ്ണായകമായി.

ഇൻസ്പെക്ടർ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐ എ.വി. ജലീൽ, എഎസ്ഐമാരായ കെ. റസാക്ക്, പി.പി. ഹാരിസ്, എസ്‍സിപി സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതി സുശീൽ ഫാരിഡയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്കുയരുന്നു ;  മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, മുന്നറിയിപ്പ്

കുമളി : ഇടുക്കി ജില്ലയിൽ പെയ്തിറക്കായ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍...

സ്ത്രീകൾക്ക് 10% പ്രത്യേക ഡിസ്ക്കൗണ്ടുമായി സപ്ലൈകോ ; നവം. 1 മുതൽ പ്രാബല്യത്തിൽ വരും

കൊച്ചി : സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ എല്ലാ കിഴിവുകൾക്കും പുറമെ...

കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം മരണകാരണം; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നു....

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...