Friday, August 21, 2026

‘മന്ത്രിക്ക് നേരെയുണ്ടായത് നീചമായ അക്രമം; പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നു, അസഭ്യം പറഞ്ഞു എന്നുള്ളത് തെറ്റായ വ്യാഖ്യാനം’ : ചിന്താ ജെറോം

Date:

കൊല്ലം : മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരിൽ കെ എസ് യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചെന്ന ആരോപണം തള്ളി സിപിഐഎം നേതാവ് ചിന്ത ജെറോം. ആരോഗ്യ മന്ത്രിയ്ക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമമാണെന്നും തുടർന്നുണ്ടായ പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളിൽ ചെറിയ ഭാഗം മാത്രം കട്ട് ചെയ്തു പ്രചരിപ്പിച്ചു. അസഭ്യം പറഞ്ഞുവെന്നത് തെറ്റ്. എപ്പോഴും സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണ്. തെറ്റായതൊന്നും ഏറ്റു വിളിച്ചിട്ടില്ല. പ്രധാന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢാലോചനയുടെ ഭാഗം മാത്രമാണിത്.

അസഭ്യവര്‍ഷവുമായി ചിന്ത ജെറോം എന്ന സ്‌ക്രോള്‍ കണ്ടതുകൊണ്ടാണ് വിശദീകരണം നൽകുന്നത്.  അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകാലമല്ലേയെന്ന് കരുതി വിട്ടുകളയുമായിരുന്നു. ”ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞോയെന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് വിശദീകരിക്കുന്നത്.” – ചിന്ത ജെറോം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആയുധങ്ങളുമായിപ്പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് വെച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്; ബന്ദികളാക്കിയ 10 പേരിൽ 6 ഇന്ത്യക്കാർ

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പൽ ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി...

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...