തിരുവനന്തപുരം : ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. പരാതി നൽകിയവരുടെ മൊഴിയെടുക്കും. ശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷണ ചുമതല.
ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് സ്വമേധയാ കേസെടുത്തത്.
അതേസമയം, രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ഇടത് മുന്നണിയും അതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. ഷാഫി പറമ്പിലിനെതിരെ വടകരയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസിന് നേരെ തിപ്പന്തങ്ങളും കല്ലുകളുമെറിഞ്ഞ് പ്രകോപിച്ചു. വനിതാ പ്രവർത്തകരെ മുന്നിൽ നിർത്തിയായിരുന്നു അക്രമത്തിനൊരുക്കൂട്ടിയത്. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി