Thursday, August 27, 2026

ജില്ലതോറും മോഡൽ ഓട്ടിസം കോംപ്ലക്സുകൾ ഒരുക്കാൻ സർക്കാർ ; ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുക ലക്ഷ്യം

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെ ‘മോഡൽ ഓട്ടിസം കോംപ്ലക്സുകൾ’ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓട്ടിസം സ്പെക്ട്രം ഡിസോഡർ ബാധിച്ച കുട്ടികളുടെ വ്യക്തിഗത പഠനത്തിനും വിവിധ തെറാപ്പികൾക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ കോംപ്ലക്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.

ബാരിയർഫ്രീ പ്രവേശനം, സ്പീച്ച് – ഒക്യുപ്പേഷണൽ തെറാപ്പി മുറികൾ, കൗൺസലിംഗ് സെന്ററുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഏകദേശം 2 കോടി 70 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...