തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍. ജെന്‍സി എന്നുവിളിക്കുന്ന തലമുറ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കു നടുവിലാണ് പിറന്നുവീഴുന്നത്. മൊബൈല്‍ ആപ്പുകളും ഡിജിറ്റല്‍ ഉപകരണങ്ങളും മാറ്റിവെച്ച് അവര്‍ക്ക് മുന്നോട്ടുപോകാനാകില്ല. എന്‍ട്രന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കാക്കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ മറ്റു പരീക്ഷകളും മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ പ്രിന്‍സിപ്പല്‍മാരുടെ താത്ക്കാലിക ചുമതല വഹിച്ചിരുന്നവരും യോഗ്യതയുള്ളവരാണ്. അതിനാല്‍ ആശങ്കയ്ക്കു വകയില്ലെന്നും മന്ത്രി പറഞ്ഞു. പി.പി. സുമോദ്, ദലീമ, കെ.എം. സച്ചിന്‍ദേവ്, വി.കെ. പ്രശാന്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി ബിന്ദു.