Friday, January 30, 2026

‘എസ്‌ഐആര്‍ നടപടി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായം’ ; കമ്മീഷനോട് വെള്ളിയാഴ്ച തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി

Date:

ന്യൂഡല്‍ഹി: തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന കേരളത്തിന്റെയും, പാര്‍ട്ടികളുടെയും ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച് നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിവേദനത്തില്‍ വെള്ളിയാഴ്ച തീരുമാനമെടുക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ എന്യുമറേഷന്‍ ഫോം 98.8% വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ വിതരണം ചെയ്ത ഈ ഫോമുകള്‍ ജനങ്ങളില്‍ നിന്ന് പൂരിപ്പിക്കപ്പെട്ട് കിട്ടുന്നില്ല എന്നാണ് സംസ്ഥാന സര്‍ക്കാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളും കോടതിയില്‍ വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ തിരക്കും ഇതിനെ ബാധിച്ചിട്ടുണ്ട് എന്നും സര്‍ക്കാരും, പാര്‍ട്ടികളും കോടതിയെ അറിയിച്ചു.

ഇതില്‍ ന്യായമുണ്ടെന്ന നിലപാട് സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സമയം നീട്ടി നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കണം എന്നാവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരാണ് ഹാജരായത്. മുസ്ലിം ലീഗിന് വേണ്ടി ഹാരിസ് ബീരാന്‍, സിപിഎംന് വേണ്ടി സീനിയര്‍ അഭിഭാഷകൻ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച :  ജയറാമിന്റെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ...

രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭ പുറത്താക്കാൻ സാദ്ധ്യത; എത്തിക്സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചേരും

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ്...

വോട്ടുപിടിക്കാനല്ല, സാധാരണക്കാരൻ്റെ മനസ്സ് തൊടാനാണ് ബജറ്റ് ശ്രമിച്ചത് : , ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനതപുരം : നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ളതെന്നു വിമർശിക്കപ്പെടാനിടയുണ്ടെങ്കിലും യഥാർഥത്തിൽ വികസനവും സാമൂഹികക്ഷേമവും...

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...