Thursday, January 29, 2026

തദ്ദേശ തെരഞ്ഞെടുപ്പ് ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം – തെരഞ്ഞെടുപ്പ് കമ്മീഷന്‍

Date:

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവ് പറയുന്നു.

1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 145 എ വകുപ്പ് പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പഞ്ചായത്ത് – മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഈ അവധി കാരണം ജീവനക്കാരന്റെ വേതനത്തില്‍ കുറവു വരുത്തുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യാന്‍ പാടില്ലായെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അപ്രകാരമുള്ള സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025 ഡിസംബര്‍ 09-ാം തീയതി പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെയും ഡിസംബര്‍ 12-ാം തീയതി പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെയും സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്നാണ് ഉത്തരവ്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം അവിടെ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...

സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി; ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച...

സംസ്ഥാനത്ത് ഇനി ബിരുദ പഠനവും സൗജന്യം –  ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം വിദ്യാഭ്യാസരംഗത്ത് പുതുചരിത്രം!

തിരുവനന്തപുരം : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിച്ച് സംസ്ഥാന ബജറ്റ്....