Sunday, February 22, 2026

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒമ്പത് ലക്ഷം പേർ പുറത്ത് ; 277 ട്രാൻസ്‌ജെൻഡർ വോട്ടർമാർ   ഇടം നേടി, പട്ടികയിൽ പേര് പരിശോധിക്കാം ഇല്ലെങ്കിൽ അപ്പീൽ നൽകാം

Date:

തിരുവനന്തപുരം : കേരളത്തിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) ന് ശേഷം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം ഒമ്പത് ലക്ഷം പേർ പുറത്ത്. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം ഇപ്പോൾ 2.69 കോടി വരും.

ആകെ 277 ട്രാൻസ്‌ജെൻഡർ വോട്ടർമാർ വോട്ടർ പട്ടികയിൽ ഇടം നേടി. ഇതിൽ ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് -15 പേർ. 13 ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള താനൂർ (മലപ്പുറം ജില്ല) ആണ് രണ്ടാം സ്ഥാനത്ത്. നേമം (തിരുവനന്തപുരം ജില്ല) 9, വണ്ടൂർ (മലപ്പുറം ജില്ല) 7,  കാഞ്ഞങ്ങാട് (കാസർഗോഡ്) 6 എന്നിങ്ങനെ പോകുന്നു മറ്റ് മണ്ഡലങ്ങൾ. പുതിയ പട്ടിക പ്രകാരം, കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ 34 എണ്ണത്തിൽ മാത്രമാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളതായി രജിസ്റ്റർ ചെയ്യാത്തത്.

പുതുക്കിയ പട്ടികയിൽ വിദേശ വോട്ടർമാരുടെ എണ്ണം 2,23,558, സർവ്വീസ് വോട്ടർമാരുടെ എണ്ണം 54,110 എന്നിങ്ങനെയാണ്. എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി 36.88 ലക്ഷം വോട്ടർമാർക്ക് ഹിയറിങ്ങിനായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവരിൽ 53,229 പേരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇസിഐ ഉദ്യോഗസ്ഥർ പറഞ്ഞു. 

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ച  http://electoralsearch.eci.gov.in എന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പുതുക്കിയ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം. 

അപ്പീൽ നൽകാൻ അവസരം

ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.

ഒന്നാം അപ്പീൽ: ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീൽ നൽകാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീൽ സമർപ്പിക്കണം.

രണ്ടാം അപ്പീൽ: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിൻമേൽ തൃപ്തരല്ലെങ്കിൽ സെക്ഷൻ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) രണ്ടാം അപ്പീൽ നൽകാവുന്നതാണ്. ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികൾ. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോകൾ പകർത്തി ഡാർക്ക് വെബിൽ വിറ്റു ; യുപിയിലെ ദമ്പതികൾക്ക് വധശിക്ഷ

ബന്ദ : ആറ് വർഷം മുമ്പ് ഉത്തർപ്രദേശിലെ ചിത്രകൂടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ...

സ്മൃതി മന്ദാന തിളങ്ങി ; ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ട്വൻ്റി20 പരമ്പര

അഡലെയ്ഡ് : ഓസ്ട്രേലിയക്കെതിരായ  മൂന്നാമത്തെയും നിർണായകവുമായ ട്വൻ്റി20 മത്സരത്തിൽ വിജയക്കൊടി പാറിപ്പിച്ച...

ലൈംഗിക പീഡനക്കേസ്: ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദയ്‌ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി

ലൈംഗിക പീഡന ആരോപണ കേസിൽ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് എതിരെ...

നവകേരള സര്‍വ്വെ : ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

ന്യൂഡൽഹി : നവകേരള സര്‍വ്വെയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന...