Wednesday, October 7, 2026

അഞ്ച് വർഷത്തിനിപ്പുറം സ്ഥാനാർത്ഥിയായപ്പോൾ വീണ്ടും മുസ്ലീം സമുദായത്തെ ഓർത്തു ; മോശം പരാമർശത്തിൽ മാപ്പ് ചോദിച്ച് പി.സി.ജോർജ്

Date:

പൂഞ്ഞാർ : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ മോശം പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിൻ്റെയും വോട്ട് തനിക്ക് കിട്ടുമെന്നും പി.സി. ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാൻ സാധിച്ചിട്ടുമുണ്ട്. അവരും പരിപൂർണ്ണ പിന്തുണ നൽകിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.

എനിക്ക് തെറ്റ് പറ്റി. അവർ അങ്ങനെ ചെയ്തപ്പോൾ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു. അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞാൻ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്. അതല്ലേ അതിന്റെ മര്യാദ. പൊതുപ്രവർത്തകൻ ആരോടും പിണങ്ങേണ്ട കാര്യമില്ല. – പി.സി. ജോർജ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...