Friday, January 9, 2026

SIR സമയ പരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബർ 11 വരെ സമയം, കരട് വോട്ടർ പട്ടിക ഡിസംബർ 16ന്

Date:

തിരുവനന്തപുരം : വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആര്‍) സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബർ 11 വരെ സമയമുണ്ട്. നേരെത്തെ ഇത് ഡിസംബർ 4 ആയിരുന്നു.

പൂരിപ്പിച്ച എന്യൂമറേഷൻ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം  മാത്രമാണ്. 15 ശതമാനം ലഭിച്ചിട്ടില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ പറഞ്ഞിരുന്നു. 

അർഹരായ പലരും വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവർ സമയം നീട്ടണമെന്ന ആവശ്യം ആവർത്തിച്ചു. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ(സിഇഒ) രത്തൻ യു. കേൽക്കർ മറുപടി നൽകി. ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടൻ തിരികെക്കിട്ടും. ശനിയാഴ്ചവരെ ഡിജിറ്റൈസ് ചെയ്തത് 75.35 ശതമാനമാണ്. ഡിജിറ്റൈസ് ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ കമ്മീഷൻ സഹായിക്കുമെന്നും ഫോം നൽകാൻ നാലുവരെ കാത്തിരിക്കരുതെന്നും സിഇഒ പറഞ്ഞു.

കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-നും അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നുമാണ് പുറത്തുവിടുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഇഡിയും രംഗത്ത് ; ഇസിഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍ ; പോറ്റിയെ കേറ്റിയത് തന്ത്രി!

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെ...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...