Friday, January 23, 2026

തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്കെത്തുന്നു; സീരിയലിനും സെൻസറിം​ഗ് വേണം – സംസ്ഥാന വനിത കമ്മീഷൻ

Date:

തിരുവനന്തപുരം : സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. 

പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും പി സതീദേവി അറിയിച്ചു. സംസ്ഥാന മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണമെന്നും  മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഒടുവിൽ ട്വന്റി ട്വന്റി എൻഡിഎയിലേക്ക്

തിരുവനന്തപുരം : ട്വന്റി ട്വന്റി NDAയിൽ ചേർന്നു. കൊച്ചിയിൽ വെച്ച് ബി...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ;  നഗരത്തിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണങ്ങൾ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച  തലസ്ഥാനത്തെത്തും. രാവിലെ 10.15ന്  തിരുവനന്തപുരത്തെത്തുന്ന...

‘പോറ്റിയെ ശബരിമലയിലല്ല, ജയിലിലാണ് ഇടതുപക്ഷം കയറ്റിയത്’ – കെ കെ ശൈലജ

തിരുവനന്തപുരം : ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല, എന്നാൽ ജയിലില്‍...

പാർട്ടിക്ക് മതനിരപേക്ഷതയില്ലെന്ന് പറഞ്ഞ് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു

തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിംലീഗിൽ...