Thursday, August 27, 2026

ഡൽഹിയിൽ വായു ഗുണനിലവാര തകർച്ചയും അതിശൈത്യവും ; ഗ്രാപ്4 നിയന്ത്രണങ്ങൾ നടപ്പാക്കി, വിമാന – ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Date:

ന്യൂഡൽഹി : വായു ഗുണനിലവാര തകർച്ചയും ഒപ്പം അതിശൈത്യവും തുടരുന്ന ഡൽഹിയിൽ സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ ഇന്നു രാവിലെ 8 മണി മുതൽ  നിലവിൽ വന്നു. 10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈനായി ക്ലാസുകൾ എടുക്കാനാണ് നിർദ്ദേശം. കോളജുകളിലെയും റഗുലർ ക്ലാസ് ഒഴിവാക്കി ഓൺലൈനാക്കണം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50% പേർക്കെങ്കിലും വർക്ക് ഫ്രം ഹോം നൽകണം. 

കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗികൾ, ഹൃദ്രോഗികൾ, മറ്റു വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഔട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ കഴിയണമെന്നും നിർദേശമുണ്ട്.

ഡൽഹി വിമാനത്താവളത്തിൽ 160ലേറെ വിമാനങ്ങളാണ് കാഴ്ചക്കുറവ് മൂലം വൈകിയത്. വിമാനങ്ങളുടെ പുറപ്പെടൽ ശരാശരി 20 മിനിറ്റിലേറെ വൈകുന്നുണ്ടെന്നും
വ്യോമഗതാഗത നിരീക്ഷണ ഏജൻസിയായ ഫ്ലൈറ്റ്റഡാർ 24 റിപ്പോർട്ട്  ചെയ്യുന്നു. കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹി, ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട 28 ട്രെയിനുകൾ 2 മുതൽ 9 മണിക്കൂർ വരെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, റജിസ്ട്രേഷൻ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എൽഎൻജി, സിഎൻജി, ഇലക്ട്രിക് ട്രക്കുകൾക്ക് ഇളവുണ്ട്. ഹൈവേകൾ, റോഡുകൾ, മേൽപാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കും. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...