മഹാകുംഭമേളയോട് അനുബന്ധിച്ചുള്ള മൗനി അമാവാസിയിൽ തിക്കിലും തിരക്കിലും പെട്ട് 10 മരണം; നിരവധി ആളുകൾക്ക് പരിക്ക്

Date:

(Photo Courtesy : X)

ഉത്തർപ്രദേശ്: മഹാകുംഭമേളയുടെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ ‘രണ്ടാം ഷാഹി സ്നാന’ ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. അടിയന്തര സഹായ നടപടികൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്ഥിതിഗതികൾ   അവലോകനം ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

ആംബുലൻസുകൾ സ്ഥലത്തെത്തി, പരിക്കേറ്റവരെ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി. സംഘമൂക്കിൽ പോൾ നമ്പർ 11 നും 17 നും ഇടയിൽ നടന്ന അനിഷ്ട സംഭവത്തെ തുടർന്ന് ഇന്നത്തെ അമൃത് (ഷാഹി) സ്നാനിൽ പങ്കെടുക്കേണ്ടെന്ന് അഖാര പരിഷത്ത് (കൗൺസിൽ) തീരുമാനിച്ചു. പിന്നാലെ സംഗമത്തിൽ മുങ്ങിക്കുളിച്ച ശേഷം സ്ഥലം ഒഴിയണമെന്ന് ഭക്തരോട് അഭ്യർത്ഥിച്ച് അധികൃതർ പരസ്യ അറിയിപ്പ് നൽകി. 

പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ 30 മുതൽ 40 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികൾ ഈ വാർത്താ ഏജൻസിയോട് പറഞ്ഞു. “ഞങ്ങൾ രണ്ട് ബസുകളിലായി 60 പേരുടെ ഒരു ബാച്ചിലാണ് വന്നത്. ഞങ്ങൾ ഒമ്പത് പേരായിരുന്നു കൂട്ടത്തിൽ. പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ ഉന്തും തള്ളും ഉണ്ടായി, ഞങ്ങൾ കുടുങ്ങി. പലരും താഴെ വീണു, തിരക്ക് നിയന്ത്രിക്കാനാകാതെ പോയി,” കർണാടകയിൽ നിന്നുള്ള സരോജിനിയുടെ വാക്കുകൾ ഉദ്ധരിച്ച്
വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു.

ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ ഭക്തർക്ക് ഏറ്റവും അനുകൂലമായ ദിവസമായാണ് മൗനി അമാവാസി അറിയപ്പെടുന്നത്.
ജഗത്ഗുരു സായ് മാ ലക്ഷ്മി ദേവി പിടിഐയോട് പറഞ്ഞു, ” ഞങ്ങൾ സന്യാസിമാർക്ക് മാത്രമല്ല, എല്ലാ ഹിന്ദുക്കൾക്കും അവരുടെ ആത്മാവിൻ്റെ പുരോഗതിക്കും ആത്മീയ വളർച്ചയ്ക്കും വേണ്ടി ഈ തീയതിയിൽ മൗനം പാലിക്കുന്നവർക്കും മൗനി അമാവാസി പ്രധാനമാണ്. ” പ്രസ്തുത ദിവസത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ കർശനമായ ജനക്കൂട്ട നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ പതിനായിരക്കണക്കിന് ഭക്തർ ഒത്തുകൂടുന്നതായി സംഗമത്തിൽ നിന്നും ഘാട്ടുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ കാണിക്കുന്നു. മഹാകുംഭത്തോട് അനുബന്ധിച്ചുള്ള മൗനി അമാവാസി, മോക്ഷവും സമാധാനവും നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ...

ശ്രീനിവാസൻ അന്തരിച്ചു ; വിടവാങ്ങിയത്അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ...

ശബരിമല സ്വർണ്ണക്കവർച്ച:  ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതായി ബെല്ലാരി ജുവലറി ഉടമയുടെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം...

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...