മുംബൈ : ഐപിഎല്‍ താരലേലം ഇത്തവണ അബുദാബിയിൽ നടക്കും. ഡിസംബര്‍ 15, 16 തീയതികളിലൊന്നായിരിക്കും ലേല തീയതിയെന്ന് വൃത്തങ്ങൾ പറയുന്നു. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിൻ്റെ ചര്‍ച്ചകൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. അങ്ങനെയെങ്കിൽ 2024 – ൽ ദുബൈയ്ക്കും 2025 – ൽ ജിദ്ദയ്ക്കും ശേഷം താരലേലത്തിന് മൂന്നാമതും മറ്റൊരു ഗൾഫ് രാജ്യം വേദിയാകും. ജിദ്ദയില്‍ കഴിഞ്ഞ തവണ നടന്നത് മെഗാതാരലേലമായതിനാല്‍ ഇത്തവണത്തേത് മിനി ലേലമാകും.
അടിസ്ഥാന സൗകര്യങ്ങളാണ് ഇത്തവണ താരലേലത്തിന് അബുദാബിയെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. ഒപ്പം, ഇന്ത്യയുമായി അടുത്തുകിടക്കുന്ന സ്ഥലമായതും ടീമുകള്‍ക്കും പ്രക്ഷേപകര്‍ക്കും സൗകര്യപ്രദമായ വേദിയായതും അബുദാബിയെ തിരഞ്ഞെടുക്കാൻ പ്രേരണയായെന്നും പറയുന്നു. സമീപകാലത്ത് വിവിധ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകള്‍ക്കും പരമ്പരകള്‍ക്കും ആതിഥേയത്വം വഹിക്കാനായതും അബുദാബിയെ ഇഷ്ട വേദിയാക്കി എന്നതും മറ്റൊരു യാഥാർത്ഥ്യം.
