Wednesday, October 7, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : 31 പേരുടെ പട്ടിക അംഗീകരിച്ച് AICC

Date:

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത്‌ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച  കെ.ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനമായില്ല.   രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. 

സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎൽഎമാർ :

1.പേരാവൂർ – സണ്ണി ജോസഫ്

2.ഇരിക്കൂർ – സജീവ് ജോസഫ്

3.സുൽത്താൻ ബത്തേരി – ഐ.സി ബാലകൃഷ്ണൻ

4.കൽപറ്റ – ടി. സിദ്ദിഖ്

5.വണ്ടൂർ – എ.പി അനിൽകുമാർ

6.നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്

7.ചാലക്കുടി – സനീഷ് കുമാർ ജോസഫ്

8.അങ്കമാലി – റോജി എം ജോൺ

9.ആലുവ – അൻവർ സാദത്ത്

10.പറവൂർ – വി.ഡി സതീശൻ

11.എറണാകുളം – ടി.ജെ വിനോദ്

12.തൃക്കാക്കര – ഉമ തോമസ്

13.മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ

14.കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

15.പുതുപ്പള്ളി – ചാണ്ടി ഉമ്മൻ

16.ഹരിപ്പാട് – രമേശ് ചെന്നിത്തല

17.കരുനാഗപ്പള്ളി – സി ആർ മഹേഷ്

18.കുണ്ടറ – പി.സി വിഷ്ണുനാഥ്

19.കോവളം – എം. വിൻസെന്റ്

തീരുമാനത്തിലെത്തിയ മറ്റു 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

വട്ടിയൂർക്കാവ് – കെ. മുരളീധരൻ, കുന്നത്തുനാട് – വി.പി സജീന്ദ്രൻ, മണലൂർ – ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ –  ഒ.ജെ.ജനീഷ്, കൊട്ടാരക്കര – ഐഷ പോറ്റി, പത്തനാപുരം – ജ്യോതികുമാർ ചാമക്കാല, തൃത്താല – വി.ടി ബൽറാം, കൊയിലാണ്ടി – കെ. പ്രവീൺകുമാർ, നാദാപുരം – കെ.എം അഭിജിത്ത്, കോഴിക്കോട് നോർത്ത് – കെ ജയന്ത്, എലത്തൂർ – വിദ്യ ബാലകൃഷ്ണൻ, പൊന്നാനി – കെ.നൗഷാദലി 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...