അനധികൃതമായി കൊച്ചിയിൽ താമസിച്ച 27 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയുടെയും പൊലീസിൻ്റെയും ‘ക്ലീൻ റൂറൽ’ പരിശോധനയിൽ

Date:

കൊച്ചി : അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ‘ക്ലീൻ റൂറൽ’  പരിശോധനയിലാണ് അറസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു. 

ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്; 2 സൈനികർ കൊല്ലപ്പെട്ടു, പ്രതി പരിക്കുകളോടെ പിടിയിൽ

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്....