Tuesday, October 13, 2026

വാളയാർ, വേലന്താവളം മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ് ; 70,000 രൂപയിലേറെ പിടിച്ചെടുത്തു

Date:

പാലക്കാട്‌ : വാളയാർ, വേലന്താവളം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്.  3 ചെക്പോസ്‌റ്റുകളിൽ നിന്നായി  കൈക്കൂലി പണമായി പിരിച്ചെടുത്ത 70,000 രൂപയിലേറെ പിടികൂടി. രാത്രി 9.30ന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ തുടർന്നു. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം എന്നീ ചെക്പോസ്‌റ്റുകളിലായിരുന്നു ഇന്നലത്തെ പരിശോധന. ഈ മാസം 11, 12 തീയതികളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ 5 ചെക്പോസ്‌റ്റുകളിൽ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.

11നു വാളയാറിലെ 2 ചെക്പോസ്റ്റുകളിലും മീനാക്ഷിപുരം, ഗോപാലപുരം, ഗോവിന്ദാപുരം ചെക്പോസ്‌റ്റുകളിലുമായി നടത്തിയ പരിശോധനയിൽ 1,49,490 രൂപയും 13നു വാളയാറിലെ ഇൻ, ഔട്ട് ചെക്പോസ്‌റ്റുകളിലും ഗോപാലപുരം, ഗോവിന്ദാപുരം, നടുപ്പുണി ചെക്പോസ്റ്റുകളിലുമായി നടത്തിയ പരിശോധനയിൽ 1,77,490 രൂപയുമാണ് പിടിച്ചത്. ഇന്നലെ പാലക്കാട്  യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്‌ഥരും ചേർന്നായിരുന്നു പരിശോധന. കൈക്കൂലിപ്പണം പിടികൂടുമ്പോൾ വാളയാറിൽ ഒരു എംവിഐയും 3 എഎംവിഐയും ഒരു ഓഫീസ് അസിസ്‌റ്റന്റുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വേലന്താവളത്ത്
ഒരു എഎ.വിഐയും ഒരു ഓഫീസ് അസിസ്റ്റ‌ന്റുമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്.

വിജിലൻസ് എസ്‌പി എസ്.ശശികുമാറിന്റെ നിർദേശ പ്രകരം പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി എസ്. ഷംസുദ്ദീൻ, കൊച്ചി
വിജിലൻസ് ഡിവൈഎസ്‌പി കെ.എ.തോമസ്, ഇൻസ്പെക്ടർമാരായ ഷിജു ടി.എബ്രഹാം, അരുൺപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...