കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് 3 പേർ മരിച്ച സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞതെന്ന വാദം തള്ളി ക്ഷേത്ര ഭാരവാഹികള്‍

Date:

കോഴിക്കോട്:  കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ് 3 പേർ മരിച്ച സംഭവത്തിൽ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്ന വാദം തള്ളി ക്ഷേത്രഭാരവാഹികൾ. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാപ്പാൻമാർ നൽകിയ ‘മൊഴികൾ മുഖവിലക്കെടുക്കാനാവില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഇന്നലെ വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു 

ആനകള്‍ നിന്നിടത്തുനിന്ന് ഏറെ മാറിയാണ് പടക്കം പൊട്ടിച്ചതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് ഉപയോഗിച്ചതെന്നും ഗോകുല്‍ എന്ന ആനയെ കുത്തിപ്പരിക്കേല്‍പ്പിച്ച പീതാംബരന്‍ എന്ന ആനയ്ക്ക്, മറ്റാനകളെ ആക്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

എഴുന്നള്ളത്തിന് അണിനിരത്തിയ ആനകള്‍ക്ക് സമീപം പടക്കംപൊട്ടിച്ചിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് പൊട്ടിച്ചത്. ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല. ഇവിടെനിന്ന് അകലെ മാറി ക്ഷേത്രക്കുളത്തിനും അപ്പുറത്താണ് പടക്കം പൊട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുക്കാല്‍ ഏക്കറോളം വരുന്ന ക്ഷേത്രക്കുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് പടക്കം പൊട്ടിച്ചതെന്നാണ് ക്ഷേത്രോത്സവ സബ്കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി പറയുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ രണ്ട് ആനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആറ് ആനകളെ വരെ എഴുന്നള്ളിക്കാറുണ്ടായിരുന്നു. നാല് ആനകളെ എഴുന്നള്ളിക്കാറുണ്ടായിരുന്നു. നാല് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതിയുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് അനുമതി തേടിയത്.പീതാംബരന്‍ എന്ന ആന മറ്റ് ആനകളെ ആക്രമിക്കാറുണ്ടെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് നേരത്തെ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല അറിഞ്ഞിരുന്നെങ്കില്‍ ഈ ആനയെ ബുക്ക് ചെയ്യുമായിരുന്നില്ല. ഫിറ്റ്‌നസും സുരക്ഷയും കണക്കിലെടുത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളെ തന്നെ ഉത്സവത്തിന് എത്തിച്ചിരുന്നതെന്നും ഉണ്ണി പറഞ്ഞു

അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പൂർത്തിയായി. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്. 

•ആനകള്‍ നിന്നിടത്തുനിന്ന് ഏറെ മാറിയാണ് പടക്കം പൊട്ടിച്ചതെന്നാണ് വിശദീകരണം. ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് ഉപയോഗിച്ചതെന്നും ഗോകുല്‍ എന്ന ആനയെ കുത്തിപ്പരിക്കേല്‍പ്പിച്ച പീതാംബരന്‍ എന്ന ആനയ്ക്ക്, മറ്റാനകളെ ആക്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് ബുധനാഴ്ച തിരിതെളിയും, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. ...

‘പെട്രോൾ പമ്പുകളിലെ ശുചിമുറി യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണം’ – ഹൈക്കോടതി

കൊച്ചി : പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉയർന്നുവന്ന വിഷയത്തിൽ...

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...