Monday, January 19, 2026

എം.ബി.ബി.എസിന് 4505 സീറ്റുകൾ : പ്രവേശനാനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍

Date:

തിരുവനന്തപുരം: കേരളത്തിലെ 4505 എം.ബി.ബി.എസ്. സീറ്റുകളിലേക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ്റെ പ്രവേശനാനുമതി. സർക്കാർ മേഖലയിലെ 12 കോളേജുകളിൽ 1755 സീറ്റുകളിലേക്കും 20 സ്വാശ്രയ കോളേജുകളിൽ 2750 സീറ്റുകളിലേക്കുമാണ് പ്രവേശനാനുമതി നൽകിയത്. . കഴിഞ്ഞവർഷവും 4505 സീറ്റുകൾക്കായിരുന്നു അനുമതി ലഭിച്ചത്.

ദേശീയ മെഡിക്കൽ കമ്മീഷന്റെ നേരിട്ടുള്ള പരിശോധനകൾക്കും മാനേജ്മെന്റുകളുമായുള്ള കൂടിക്കാഴ്ചകൾക്കുംശേഷമാണ് സീറ്റുപട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനയിൽ കണ്ട കുറവുകൾ പരിഹരിക്കാൻ മാനേജ്മെന്റുകൾക്ക് സമയം അനുവദിച്ചിരുന്നു. പിഴയൊടുക്കണമെന്ന കമ്മിഷൻ നിർദ്ദേശം പാലിക്കാത്ത കോളേജുകൾക്ക് അഖിലേന്ത്യാ തലത്തിൽത്തന്നെ സീറ്റ് വർദ്ധനയും മറ്റും അനുവദിച്ചിട്ടില്ല.

ഈയാഴ്ച തന്നെ അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്തെ പ്രവേശന നടപടികളിൽ 21 മുതൽ 29 വരെയാണ് ആദ്യ കൗൺസലിങ്.

മെഡിക്കൽ, ആയുർവ്വേദ പ്രവേശനത്തിന് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാറ്റഗറി, കമ്യൂണിറ്റി സംവരണം തുടങ്ങിയവരുടെ കാറ്റഗറി പട്ടികയും പ്രസിദ്ധീകരിച്ചു. ഒക്ടോബർ ആദ്യം ക്ലാസുകൾ ആരംഭിക്കുന്ന രീതിയിലാണ് സമയക്രമം.

സ്വാശ്രയ കോളേജുകളിൽ 85 ശതമാനം സീറ്റുകളിലേക്ക് കഴിഞ്ഞവർഷം നിശ്ചയിച്ചു നൽകിയിട്ടുള്ള വാർഷികഫീസ് 7.34 ലക്ഷം മുതൽ 8.44 ലക്ഷം വരെയാണ്. 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20.86 ലക്ഷവും നിശ്ചയിച്ചിരുന്നു. ഓരോ വർഷവും ഫീസിൽ ആനുപാതിക വർദ്ധന അനുവദിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...

‘ദേ…ഗഡ്യേ, കേരള സവാരി മ്മടെ തൃശൂരും വന്ന്ട്ടാ!’ ; തൃശ്ശൂർ ജില്ലയിൽ പദ്ധതിയുടെ ഭാഗമായത് 2400 ഡ്രൈവർമാർ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സർവ്വീസായ ‘കേരള...