(Photo courtesy : X) – Left: Image shared on ‘Disclose TV’ X on January 13
സൂര്യന്റെ അന്തരീക്ഷത്തിൽ 5,00,000 കിലോമീറ്റർ വീതിയുള്ള ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ദ്വാരം രൂപപ്പെട്ടത് കണ്ടെത്തി നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി. ഇത് ഭൂമിയിലേക്ക് സൗരവാതം പുറത്തുവിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 11-നാണ് ഈ രൂപമാറ്റം ചിത്രീകരിച്ചത്. എങ്കിലും, സൂര്യന്റെ ചുറ്റളവിന്റെ നാലിലൊന്ന് വ്യാപിച്ചുകിടക്കുന്ന കൂറ്റൻ കൊറോണൽ ദ്വാരം തുറക്കുന്നതായും അസാധാരണമാംവിധം വേഗതയേറിയ സൗരവാതങ്ങൾ ഭൂമിയിലേക്ക് അതിവേഗം വീശാൻ ഇത് സഹായിക്കുന്നതായും നാസയെ ഉദ്ധരിച്ച് ജനുവരി 13 ന് തന്നെ ‘ഡിസ്ക്ലോസ് ടി വി’ റിപ്പോർട്ട് എക്സിൽ പങ്കുവെച്ചിരുന്നു.
കൊറോണൽ ദ്വാരം പ്രത്യക്ഷമാകുന്ന പ്രദേശങ്ങളിൽ സൂര്യന്റെ കാന്തികക്ഷേത്രങ്ങൾ തുറക്കപ്പെടും. സൗരവാതത്തെ ബഹിരാകാശത്തേക്ക് പുറംതള്ളാൻ ഇത് ഇടയാക്കും. നിലവിൽ ഭൂമിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായും പറയുന്നു. ഈ സൗരവാതം ബഹിരാകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായി പ്രതിപ്രവർത്തിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. സൂര്യനിൽ സാധാരണയായി കാണുന്ന ചൂടുള്ള പ്ലാസ്മ ഈ പ്രദേശത്ത് ഇല്ലാത്തതിനാൽ കൊറോണൽ ഹോളുകൾ ദൂരദർശിനി ചിത്രങ്ങളിൽ ഇരുണ്ടതായാണ് കാണപ്പെടുക.
സൗരവാതത്തിന്റെ പ്രവാഹം സെപ്റ്റംബർ 14-ഓടെ ഭൂമിയിൽ എത്തുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അത്തരം പ്രവാഹങ്ങൾ ഗ്രഹത്തിലെത്തുമ്പോൾ, അത് ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റുകൾക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. G1 (ചെറിയത്) മുതൽ G2 (മിതമായത്) വരെയുള്ള അളവുകളിലാണ് ഇത് അളക്കുന്നത്. ഇത് ഉപഗ്രഹ പ്രവർത്തനങ്ങളെയും സാങ്കേതിക സംവിധാനങ്ങളെയും ബാധിച്ചേക്കും.
സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി നിലവിലെ സൗരവാത പ്രവാഹത്തെക്കുറിച്ച് കൂടുതൽ വിശകലനത്തിലും നിരീക്ഷണത്തിലുമാണ്. കൊറോണൽ ഹോളുകളുമായി ബന്ധപ്പെട്ട ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതൽ വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഇവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/id/register-person?ref=UM6SMJM3