55-ാമത് ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം : പ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി

Date:

ഗോവ :  നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ( ഐ.എഫ്.എഫ്.ഐ) -ത്തിന്റെ  പ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി.

 രജിസ്ട്രേഷനായി, https://my.iffigoa.org/ എന്ന സൈറ്റിൽ  ലോഗിൻ ചെയ്യാം. ചലച്ചിത്രോൽസവത്തിന്റെ  55-ാം പതിപ്പിലേക്കുള്ള പ്രതിനിധി രജിസ്ട്രേഷൻ മേള അവസാനിക്കുന്നത് വരെ തുടരും. പ്രതിനിധികളുടെ വിഭാഗങ്ങൾ ഇപ്രകാരമാണ്:

ചലച്ചിത്ര പ്രൊഫഷണലുകൾ
രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ)
ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ, അധിക ടിക്കറ്റ്, പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം

ചലച്ചിത്ര ആസ്വാദകർ :
 രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ)
പ്രയോജനങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷനും പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനവും

പ്രതിനിധി – വിദ്യാർത്ഥി
രജിസ്ട്രേഷൻ ഫീസ്: ₹0
ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ,പ്രതിദിനം 4 ടിക്കറ്റുകൾ  എന്ന് ക്രമത്തിൽ പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം .
 വിദ്യാർത്ഥികൾക്ക് പ്രതിദിനം 4 ടിക്കറ്റുകളുടെ  പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് വഴി , അവർക്ക് സിനിമകൾ,അനുബന്ധ പരിപാടികൾ എന്നിവയിലെ വിശാലമായ ആസ്വാദന സാധ്യത പ്രയോജനപ്പെടുത്താനാകും . സിനിമാ പ്രൊഫഷണലുകൾക്ക് പ്രതിദിനം ഒരു അധിക ടിക്കറ്റാണ് ലഭിക്കുക.

പ്രതിനിധികൾക്ക് ഓൺലൈൻ അക്രഡിറ്റേഷൻ ലഭിക്കുന്നു. ഇത് ചലച്ചിത്രമേളയുടെ എല്ലാ പരിപാടികളിലേക്കും വേദികളിലേക്കും കാര്യക്ഷമമായ പ്രവേശനം ഉറപ്പാക്കുന്നു. പ്രതിനിധികൾക്ക്, വ്യക്തിഗത ഡാഷ്‌ബോർഡ് ലഭിക്കുന്നതിന് അവരുടെ My-IFFI അക്കൗണ്ട്, https://my.iffigoa.org/  എന്നതിൽ സൃഷ്‌ടിക്കുക. അതിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മേളയുടെ സമയക്രമം പരിശോധിക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന്  registration@iffigoa.org-മായി ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...