Wednesday, January 14, 2026

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു ; കാർ യാത്രക്കാരായ അഞ്ച് പേർക്ക് ദാരുണാന്ത്യം

Date:

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നാല് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.
കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രിയിലാണ് അപകടം.

പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്ന കാറും പാലക്കാട്ടേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കെ എൽ 55 എച്ച് 3465 മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നയുടൻ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാർ അമിത വേഗതലായിരുന്നുവെന്നും ലോറിയിലേക്ക് വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്നും സംഭവം കണ്ടവർ പറയുന്നു. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. കോങ്ങാട് എംഎൽഎ സംഭവ സ്ഥലത്തുണ്ട്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികൾ നാളെ ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി’; യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ...

മുന്നണി മാറ്റം തള്ളി ജോസ് കെ മാണി ; ‘കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും’

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ...

‘പ്രതിഷേധം തുടരുക, സഹായം ഉടൻ എത്തും’: ഇറാനിയൻ ജനതയ്ക്കുള്ള ട്രംപിന്റെ സന്ദേശം

(Photo Courtesy : X) ഇറാൻ ജനതയോട് പ്രതിഷേധം തുടരാൻ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ്...