തിരൂർ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു ; ഫോൺ സ്വിച്ച് ഓഫ് , ഒടുവിലത്തെ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം

Date:

മലപ്പുറം : തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തിൽ വിവരമൊന്നും കിട്ടിയില്ല. തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെ ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്.

ബുധനാഴ്ച വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പോലീസിനെ സമീപിച്ചു.

കോഴിക്കോട് പാളയം ഭാഗത്താണ് ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പിന്നീട് വ്യാഴാഴ്ച രാവിലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട ഇടപെടല്‍ തിരോധാനത്തിന് പിന്നില്‍ ഉണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനാധിപത്യ പ്രക്രിയയോടുള്ള ഗുരുതരമായ വെല്ലുവിളി’: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എസ്ഐആറിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനതപുരം : 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക...

ശബരിമലയിൽ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞതിൻ്റെ രേഖകള്‍ അപ്രത്യക്ഷം

പത്തനംതിട്ട : ശബരിമലയില്‍ സ്വർണ്ണക്കവർച്ചക്ക് പിന്നാലെ നിർണ്ണായകമായ രേഖകളും അപ്രത്യക്ഷമായതായി റിപ്പോർട്ട്....