Friday, February 27, 2026

‘കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങിയിട്ടുണ്ട്, അവർ വേണമെങ്കിൽ സുപ്രീംകോടതിയിൽ പോകട്ടെ’ – കള്ളവോട്ട് വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

Date:

തൃശൂർ : കള്ളവോട്ട് ആരോപണങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കള്ളവോട്ട് ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്നും താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്നുവെന്നും സുരേഷ് ഗോപി. വോട്ടര്‍ പട്ടിക വിവാദത്തിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം.

ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. “ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ വേണമെങ്കിൽ സുപ്രീംകോടതിയിലേക്ക് പോകട്ടെ”- കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. “അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ

ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ...

മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം : വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ...