Sunday, April 5, 2026

സംസ്ഥാനത്ത് പുതു വിപ്ളവം; ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ ‘സുശക്തി സ്വാശ്രയ സംഘങ്ങൾ’ ഒരുങ്ങുന്നു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി സ്വാശ്രയ കൂട്ടായ്മ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള ഏറ്റവും ബൃഹത്തായ ജനകീയ സംരംഭമായാണ് സുശക്തി സ്വാശ്രയ സംഘങ്ങൾ നിലവിൽ വരുന്നതെന്ന്   വാർത്താ സമ്മേളനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പഞ്ചായത്ത്, നഗരസഭ, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലുള്ള ലോക്കൽ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, ജില്ലാതല മിഷനുകൾ, സംസ്ഥാനതല മിഷൻ എന്നിവയാണ് സുശക്തി യൂണിറ്റുകളുടെ സംഘടനാ സംവിധാനം നിർവഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ഭിന്നശേഷി ശാക്തീകരണ ദൗത്യം എന്ന സ്വയംസഹായ സംഘങ്ങൾ /സ്വാശ്രയ കൂട്ടായ്മകൾ രൂപീകരിക്കാനായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചതായും സംസ്ഥാന മിഷൻ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സംഘത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ചട്ടങ്ങളും റെഗുലേഷനുകളും മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കും. സംസ്ഥാനതല സംഘം രജിസ്റ്റർ ചെയ്യുന്നതോടുകൂടി കീഴ് ഘടകങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ മാതൃക ബൈലോ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; കണ്ടെത്തിയത് കുടകിലെ വനമേഖലയിൽ നിന്ന്

ബംഗളൂരൂ : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ   കാണാതായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ...

ശരണ്യയെ കാണാതായിട്ട് നാലാം നാൾ; കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ മലയാളി പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു

മടിക്കേരി : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ  മലയാളി യുവതിയെ കാണാതായിട്ട് നാലാം...

തൃശ്ശൂരിൽ വോട്ടിനായി കിറ്റ് !; തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ ബിജെപി പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി തൃശ്ശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം...

‘ഇനി യുദ്ധത്തിനൊരുങ്ങിയാൽ കൊൽക്കത്തയിലും ആക്രമണം നടത്തും’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമബാദ് : ഇന്ത്യക്കെതിരായ ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള...