‘നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതി’ ; ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദൻ

Date:

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് അറിയിച്ചത്.

‘നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്, ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനം. പദ്ധതി വന്നാൽ പ്രദേശവാസികൾക്ക് വെള്ളംമുട്ടും എന്ന് ആവ൪ത്തിക്കുന്നത് ഗൂഢ ലക്ഷ്യത്തിൻ്റെ ഭാഗമാണ്.’ എംവി ഗോവിന്ദൻ പറഞ്ഞു.

ബ്രൂവറി പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് പാർട്ടി അംഗങ്ങളുടെയും ആവശ്യം. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ച൪ച്ചയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും വിമ൪ശനമുയർന്നു. ഇതിനുപിന്നാലെയാണ് ഗോവിന്ദൻ നിലപാട് വ്യക്തമാകിയത്.

പികെ ശശിയെ കെറ്റിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചും എംവി ഗോവിന്ദൻ മറുപടി നൽകി. സമയാസമയങ്ങളിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഗോവിന്ദൻ പാ൪ട്ടി സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയുമെന്ന് മന്ത്രി എംബി രാജേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും. അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറി. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കും. അഴിമതിയുടെ കാര്യത്തിൽ പ്രതിപക്ഷം പിന്നാക്കം പോയി. മാധ്യമങ്ങൾ എന്തെല്ലാം തലക്കെട്ടുകൾ കൊടുത്തു. എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്. വെള്ളത്തിന്റെ കാര്യത്തിലും ഇതാണ് നടക്കാൻ പോകുന്നത്. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....