Tuesday, November 24, 2026

അമേരിക്ക തിരിച്ചയക്കാനൊരുങ്ങുന്ന അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 20000 ഇന്ത്യക്കാരും ;ആശങ്ക അറിയിച്ച് കേന്ദ്രം

Date:

ന്യൂയോർക്ക്:  അധികാരത്തിലേറിയ ആദ്യ നൂറു ദിവസത്തിനുള്ളിൽ തന്നെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയ്ക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ നിലപാടിൽ ആശങ്കയറിയിച്ച് ഇന്ത്യ. തിരിച്ചയ്ക്കാനുള്ള കുടിയേറ്റക്കാരുടെ പട്ടികയിൽ 20,000 ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇത്രയും ഇന്ത്യക്കാരെ ഒന്നിച്ച് തിരിച്ചയ്ക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രസർക്കാരിന് അത് വെല്ലുവിളിയായേക്കും. ഇരു രാജ്യങ്ങളും പരസ്പരം ചർച്ച നടത്തി മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നൊരാവശ്യം ഇന്ത്യ അമേരിക്കക്ക് മുന്നിൽ വെച്ചതായാണ് സൂചന. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കാനുള്ള എന്ന ട്രംപിന്‍റെ നടപടിയും ഇന്ത്യ അതൃപ്തിയോടെയാണ് കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിയൽ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സർക്കാർ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയതും ഭാവിയിൽ ഇന്ത്യ – അമേരിക്ക ബന്ധത്തിൽ
അലോസരമുണ്ടാക്കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’

ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ്...

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍...

കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി; വിസിക്ക് തിരിച്ചടി

കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക...