Thursday, March 19, 2026

അപൂർവ്വമായൊരു അന്ത്യാഞ്ജലി സമർപ്പണം : 56 വർഷം മുൻപ് മരണപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹത്തിന് ജന്മനാട്ടിൽ സംസ്ക്കാരം; ആയിരങ്ങൾ സാക്ഷി.

Date:

പത്തനംതിട്ട: 56 വർഷം മുൻപ് റോഹ്താങ് ചുരത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാടായ ഇലന്തൂരിൽ എത്തിച്ച ശേഷം ഉച്ചയ്ക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കാരം കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടന്നു. ധീര സൈനികന് അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഒഴുകി എത്തിയത്.

പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ്‌ പള്ളിയിലെത്തിച്ചു. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കിയിരുന്നു. തുടർന്ന് സംസ്‌കര ചടങ്ങുകൾ നടന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്.

1968 ഫെബ്രുവരി 7 ന്102 യാത്രക്കാരുമായി പോയ IAF AN-12 വിമാനം ചണ്ഡീഗഡിൽ നിന്ന് പറന്നുയർന്നതിന് ശേഷം റോഹ്താങ് ചുരത്തിന് സമീപമുണ്ടായ ദുരന്തത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരിൽ 96 പേരും പട്ടാളക്കാരായിരുന്നു

വിമാനം തകർന്ന് വീണ് 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അന്ന് കണ്ടെത്താനായത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ പതിറ്റാണ്ടുകളായി മഞ്ഞുമൂടിയ ഭൂപ്രദേശത്ത് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് 2003-ൽ മണാലിയിലെ എബിവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്പോർട്‌സിൻ്റെ പര്യവേഷണത്തിലൂടെ ദക്ഷിണ ധാക്കയിലെ ഹിമാനിയിൽ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പർവ്വതാരോഹകർ ഒരു മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തി. അത് വിമാനത്തിലുണ്ടായിരുന്ന സൈനികനായ ശിപായി ബെലി റാമിൻ്റെതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

തുടർന്ന് 2005, 2006, 2013, 2019 വർഷങ്ങളിലായി ഇന്ത്യൻ ആർമിയുടെ തിരച്ചിൽ ദൗത്യങ്ങളിൽ പ്രാവിണ്യം നേടിയ ഡോഗ്ര സ്കൗട്ടുകളുടെ നിരന്തര പര്യവേഷണങ്ങൾക്കാണ് ഇവിടെ തുടക്കമിട്ടത്. ഇപ്പോൾ, ചന്ദ്രഭാഗ പർവ്വത പര്യവേഷണമാണ് തോമസചെറിയാൻ്റെതടക്കം നാല മൃതദേഹങ്ങൾ കൂടി വീണ്ടെടുത്തത്. തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയാണ് അപകടം സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ സുധാകരൻ്റെ സമ്മർദ്ദതന്ത്രം ഫലം കണ്ടില്ല; എംപിമാർക്ക് ആർക്കും സീറ്റില്ല, രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന്

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റ്...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...