Monday, April 13, 2026

‘ആധാർ പൗരത്വ തെളിവ് ആവില്ല’ : തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീം കോടതി

Date:

ന്യൂഡൽഹി : ആധാർ കാർഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) നിലപാടിനെ ശരിവെച്ച് സുപ്രീം കോടതി. അത് സ്വതന്ത്രമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം (SIR) ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം.

“പൗരത്വത്തിന്റെ നിർണ്ണായക തെളിവായി ആധാർ അംഗീകരിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് ശരിയാണ്. അത് പരിശോധിക്കേണ്ടതുണ്ട്,” ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ജസ്റ്റിസ് കാന്ത് പറഞ്ഞു.

അതേസമയം, പരിശോധന നടത്താനുള്ള അധികാരം ഇ.സി.ഐക്ക് ഉണ്ടോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ട ചോദ്യമെന്നും സുപ്രീം കോടതി വിലയിരുത്തി. “അവർക്ക് അധികാരമില്ലെങ്കിൽ എല്ലാം അവസാനിക്കും. പക്ഷേ അവർക്ക് അധികാരമുണ്ടെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല,” ജസ്റ്റിസ് കാന്ത് അഭിപ്രായപ്പെട്ടു.

വോട്ടെടുപ്പ് പാനലിന്റെ നടപടിക്രമങ്ങൾ വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് കാരണമാകുമെന്ന് സിബൽ വാദിച്ചു. പ്രത്യേകിച്ച് ആവശ്യമായ ഫോമുകൾ സമർപ്പിക്കാൻ കഴിയാത്തവർക്ക്. 2003 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാർ പോലും പുതിയ ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ടെന്നും അങ്ങനെ ചെയ്യാനായില്ലെങ്കിൽ, താമസസ്ഥലം മാറ്റിയിട്ടില്ലെങ്കിലും പേരുകൾ ഇല്ലാതാക്കുന്നതിലേക്ക് നയിക്കുമെന്നും  കപിൽ സിബൽ ചൂണിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിതിന്‍ രാജിന്റെ മരണം: സ്വമേതയാ കേസെടുത്ത് യുവജന കമ്മീഷന്‍; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി...

’90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും’:എംവി ​ഗോവിന്ദൻ

തിരുവനതപുരം : 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം...

ആ നാദം നിലച്ചു!, ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ : വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു....

ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ വോട്ടിന്...