(Symbolic Image )
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങൾ വൈകാതെ ദജീജ് ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റും.
