വിഷം വമിക്കുന്ന വംശീയത എന്നാക്ഷേപം ; വാർത്തകളുമായി ദ ഗാർഡിയൻ ഇനി എക്സിലേക്കില്ല

Date:

ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ്റെ വാർത്തകളും ലേഖനങ്ങളും ഇനി മുതൽ സമൂഹമാധ്യമമായ എക്സിൽ ലഭ്യമാകില്ല എക്സിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്ന കാര്യം പ്രസ്താവനയിലൂടെയാണ് ഗാർഡിയൻ തങ്ങളുടെ വായനക്കാരോട് പങ്കുവെച്ചത്. ലോക കോടീശ്വരനായ ഇലോൺ മസ്ക് സ്വന്തമാക്കിയ ശേഷം വിഷം വമിക്കുന്ന വംശീയത നിറഞ്ഞതാണ്’ എക്സ് എനാണ് ഇതുസംബന്ധിച്ച പ്രസ്താവനയിൽ ഗാർഡിയൻ്റെ ആരോപണം. അതേസമയം, എക്സ് ഉപയോക്താക്കൾക്ക് തങ്ങളുടെ ആർട്ടിക്കിളുകൾ പ്ലാറ്റ്ഫോമിലൂടെ ഇനിയും പങ്കുവെക്കാൻ ദ ഗാർഡിയൻ എതിർപ്പു പ്രകടിപ്പിക്കുന്നുമില്ല

വംശീയതയും അങ്ങേയറ്റം വലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് എക്സിലെ ഉള്ളടക്കങ്ങളിലൂടെ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ നിന്ന് പിൻവാങ്ങുക എന്നത് ഏതാനും കാലമായി ഞങ്ങളുടെ പരിഗണനയിലുള്ളതാണ്. ഞങ്ങൾ ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൽ ഉയർന്ന കാമ്പയിനുകൾ. എക്സ് ഉടമ ഇലോൺ മസ്ക് തന്‍റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്’ -ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു

2022ൽ ട്വിറ്ററിനെ ഇലോൺ മസ്ക് എറ്റെടുത്ത ശേഷമാണ് എക്സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യതയിൽ വൻ ഇടിവു V സംഭവിച്ചതായി വിമർശനമുയർന്നിരുന്നു. ഇലോൺ മസ്ക് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മലയാളത്തിൻ്റെ ശ്രീക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

കൊച്ചി : മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്റെ സംസ്ക്കാരം  ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ...

‘ചരിത്രത്തെ വളച്ചൊടിച്ച് പ്രചാരണായുധമാക്കരുത്’ : മോദിയുടെ അസം ഗൂഢാലോചന പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന...

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...