അച്ചൂട്ടി വീണ്ടും അഭ്രപാളിയിലേക്ക് ; 4 കെ ദൃശ്യവിരുന്നുമായി അമരം നവംബര്‍ 7 ന് തിയേറ്ററുകളില്‍

Date:

കൊച്ചി : അമരത്തിലെ അച്ചൂട്ടി വീണ്ടും അഭ്രപാളിയിലെത്തുന്നു. മമ്മൂട്ടി, മുരളി എന്നീ അതുല്യരായ അഭിനയ പ്രതിഭകളെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ സംവിധായക പ്രതിഭ ഭരതന്‍ ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യം. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമരം 4 കെ മികവില്‍ മികച്ച ദൃശ്യവിരുന്നോടെ തിയറ്ററുകളില്‍ എത്തുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ പത്ത് കഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. മലയാളത്തിലെ ക്ലാസിക്ക് ചി്ത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രവുമാണിത്. പുതിയ തലമുറയ്ക്ക് പുത്തന്‍ ദൃശ്യവിരുന്നുമായി നവംബർ ഏഴിന് ചിത്രം തീയറ്ററുകളിൽ എത്തും.  മമ്മൂട്ടിയ്ക്കും മുരളിയ്ക്കും പുറമെ മാതു, . അശോകൻ, കെ പി എ സി ലളിത, ചിത്ര, കുതിരവട്ടം പപ്പു, ബാലന്‍ കെ നായര്‍, സൈനുദ്ദീന്‍ എന്നിവരും അമരത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യേശുദാസ്, ചിത്ര, ലതിക എന്നിവർ ആലപിച്ചിട്ടുള്ള ഗാനങ്ങളെല്ലാം ‘ഹിറ്റ്’ നിരയിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...