Wednesday, August 5, 2026

ശബരിമല സ്വർണ്ണക്കവർച്ച : മുൻ തിരുവാഭരണ കമ്മീഷണർ ബൈജു അറസ്റ്റിൽ

Date:

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജു അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയാണ് ബൈജു.  തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.

2019-ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മീഷണർ. കേസിൽ ബൈജുവിനും നിർണ്ണായക പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ  അന്വേഷണ സംഘത്തിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്’

സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ ചുമതലയുണ്ടായിരുന്ന തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൂക്കമുൾപ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകൾ തയ്യാറാക്കേണ്ടിയിരുന്ന കെഎസ് ബൈജു ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്യുകയും പിന്നീട് വെള്ളിയാഴ്ച റാന്നി കോടതിയിൽ ഹാജരാക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം,  വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം  :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന്...