Sunday, January 18, 2026

പ്രശാന്തിനെതിരെ നടപടിക്ക് സാദ്ധ്യത ; അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രശാന്ത്

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച കൃഷി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തില്‍ നടപടി ഉണ്ടാകുമെന്ന് സൂചന.
ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുളവാക്കിയിട്ടുണ്ട്.

പട്ടികജാതി- വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബസപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങളണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. തുടർന്നാണ് ജയതിലകിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. അധിക്ഷേപഭാഷയിലുള്ള പോസ്റ്റില്‍ വന്ന ഒരു കമന്റിന് മറുപടിയായി എ. ജയതിലക് ഐ.എ.എസിനെ ‘ചിത്തരോഗി’ പരാമര്‍ശം വരെ നടത്തി പ്രശാന്ത്.

അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു.

അതേസമയം, ഒരുപാട് പേരുടെ ജീവിതം ജയതിലക് തകർത്തെന്ന ആക്ഷേപവുമായി പ്രശാന്ത് വീണ്ടും രംഗത്തെത്തി. കൂടുതൽ വിവരങ്ങൾ പേജിലൂടെ പുറത്തുവിടുമെന്ന മുന്നറിയിപ്പുമുണ്ട്.
ഐ.എ.എസുകാരുടെ ചട്ടപ്രകാരം സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണെന്നും ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ അല്ലെന്നും അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാൻ വരണ്ടെന്നും പ്രശാന്ത് താക്കീത് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...