കൊച്ചി : കൊച്ചിയിൽ നടന്ന ഒരു പരിപാടിയ്ക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവിൻ്റെ നില ഗുരുതരമായി തുടരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം കുഴഞ്ഞുവീഴുകയായിരുന്നു രാജേഷ്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഴഞ്ഞുവീണ യുടനെ ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടർന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തലച്ചോറിനെയും ചെറിയ രീതിയില്‍ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ രാജേഷ് കേശവ് രോഗാവസ്ഥയോട് പ്രതികരിച്ചിട്ടില്ല.
s62nr2