Saturday, October 3, 2026

നടനും അവതാരകനുമായ രാജേഷ് കേശവ്  ഗുരുതരാവസ്ഥയിൽ

Date:

കൊച്ചി : കൊച്ചിയിൽ നടന്ന ഒരു പരിപാടിയ്ക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവിൻ്റെ നില ഗുരുതരമായി തുടരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഞായറാഴ്ച രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം  കുഴഞ്ഞുവീഴുകയായിരുന്നു രാജേഷ്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഴഞ്ഞുവീണ യുടനെ ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടർന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തലച്ചോറിനെയും ചെറിയ രീതിയില്‍  ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ രാജേഷ് കേശവ് രോഗാവസ്ഥയോട് പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...