Thursday, January 8, 2026

നടി ആക്രമിക്കപ്പെട്ട കേസ്: മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത് ; ‘കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകും’

Date:

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിയ്ക്കുന്നതിന് മുൻപെ മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ്. കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ജഡ്ജി താക്കീത് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്നും ജഡ്ജി വ്യക്തമാക്കി.

തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും. കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പ്രതികളുടെ ശിക്ഷാവിധിക്ക് ഇന്ന് കോടതി കൂടിയപ്പോഴായിരുന്നു ജഡ്ജി താക്കീത് നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതിയെ കടന്നുപിടിച്ച പളളുരുത്തി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ; സംഭവം പാസ്പോർട്ട് വേരിഫിക്കേഷനിടെ

കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ്...

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; തൊടുപുഴയില്‍ പി.ജെ.ജോസഫ് തന്നെ

സതീഷ് മേനോന്‍ തൊടുപുഴ : തൊടുപുഴയില്‍ പന്ത്രണ്ടാം അങ്കത്തിന് പി.ജെ.ജോസഫ് ഇറങ്ങുന്നു. കേരളകോണ്‍ഗ്രസ്...

കർണാടകയിലെ ബുൾഡോസർ രാജ് : കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ  ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്....

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...